ബുറൈദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ICF അൽ ഖസീം റീജിയൻ കമ്മിറ്റി ബുറൈദ കിംഗ് ഫഹദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തങ്ങൾ ജീവിക്കുന്ന രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതിനൊപ്പം വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കഴിയുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബുറൈദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ അൽ ഖസീമിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ പങ്കെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളും ക്യാമ്പിന്റെ ഭാഗമായി രക്തം ദാനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ രാജ്യനന്മയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ICF അൽ ഖസീം റീജിയൻ മുൻ വർഷങ്ങളിലും സംഘടിപ്പിച്ചുവരുന്ന രക്തദാന ക്യാമ്പ് ഇത്തവണ കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തിയത് മാതൃകാപരവും പ്രശംസനീയവുമാണെന്ന് ക്യാമ്പിന് പിന്തുണയുമായി എത്തിയ കിംഗ് ഫഹദ് ഹോസ്പിറ്റൽ ഹെൽത്ത് ക്ലസ്റ്റർ മേധാവി ഖാലിദ് അൽ മുശയ്യഖ് പറഞ്ഞു. കിംഗ് ഫഹദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മേധാവി ഫഹദ് അൽ റഷീദി പ്രവർത്തകരെ സ്വാഗതം ചെയ്തു.
“Share the Gift of Life” എന്ന പ്രമേയത്തിൽ ICF സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയിലെ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളുടെ ഭാഗമായാണ് അൽ ഖസീമിലും ക്യാമ്പ് നടന്നത്.
ICF അൽ ഖസീം റീജിയൻ പ്രസിഡന്റ് ഫലീൽ ലത്തീഫി, സെക്രട്ടറി അബ്ദുല്ല സകാക്കർ , ഫിനാൻസ് സെക്രട്ടറി നൗഫൽ മണ്ണാർക്കാട് വെൽഫെയർ സെക്രട്ടറി ഹനീഫ ബുകൈരിയ, നോർത്ത് ചാപ്റ്റർ സെക്രട്ടറി ഷിഹാബ് സവാമ , അഡ്മിൻ സെക്രട്ടറി ശറഫുദ്ദീൻ വാണിയമ്പലം, പബ്ലിക് റിലേഷൻസ് മേധാവി ഷമീർ സഖാഫി, മഹമൂദ് കോപ്പ, മുസ്തഫ തളിപ്പറമ്പ്, സിദ്ദീഖ് സഖാഫി, സത്താർ വഴിക്കടവ്, ബാവ പരപ്പനങ്ങാടി, റഷീദ് ഹാജി കായംകുളം, മൂസ മുസ്‌ലിയാർ മൂത്തേടം, അജീബ് മള്ഹരി, RSC സോൺ ചെയർമാൻ യാസീൻ ഫാളിലി, സെക്രട്ടറി സഹൽ മണ്ണാർക്കാട്, നിസാം മാമ്പുഴ, നൂറുദ്ദീൻ വളാഞ്ചേരി ,അബ്ദുൽ അസീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

