റിയാദ്: 96-ാമത് സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബെസ്റ്റ്‌വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മസീഫ് ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്.
അൽറയാൻ ക്ലിനിക്ക് ചെയർമാൻ മുഷ്താഖ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബെസ്റ്റ്‌വേ ഡ്രൈവേഴ്സ് കൂട്ടായ്മ ചെയർമാൻ അബ്ദുൽ മജീദ് പൂളക്കാടി “പ്രവാസികളിലെ ജീവിതശൈലി രോഗങ്ങൾ” എന്ന വിഷയത്തിൽ പ്രവാസികൾ ഉൽബുദ്ധരാവണ മെന്ന് ഓർമ്മപ്പെടുത്തി.
ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് നിഹാസ് പാനൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണൻ കോട്ടയം സ്വാഗതവും ഷാനവാസ് വെമ്പള്ളി നന്ദിയും പറഞ്ഞു ബെസ്റ്റ് വേ ഫൗണ്ടർ മെമ്പർ ഹസൻ പൻമന,മറ്റ് എക്സിക്യട്ടിവുകളായ ജോയി,അരുൺ,അലിക്കുഞ്ഞ്,സുമ്പിൻ,കുത്തൂസ്,ഷാഫി,ഫറൂഖ്,പ്രിൻസ്,റെയ്സ്,എന്നിവരുടെ മേൽനേട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

