തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ നായകൻ. ഏകദിന ക്രിക്കറ്റിലെ ഇതിഹാസ ജോഡിയായ രോഹിത് ശർമ്മയും വിരാട് കൊഹ്ലിയുടെയും തകർപ്പൻ പോരാട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം കരിയറിലെ 563-ാം രാജ്യാന്തര മത്സരത്തിനാണ് വിരാട് കൊഹ്ലി ഇന്നിറങ്ങുന്നത്.
ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന ഏഴ് രാജ്യാന്തര മത്സരങ്ങളില്‍ ആറെണ്ണത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം. രണ്ട് ഏകദിനങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2018ല്‍ വെസ്റ്റ് ഇൻഡീസിനെ ഒമ്പത് വിക്കറ്റിനും 2023ല്‍ ശ്രീലങ്കയെ 317 റണ്‍സിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ഇന്ത്യൻ ടീം ശുഭ്മൻ ഗില്‍ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കൊഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍, നമൻ ധീർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, കുല്‍ദീപ് യാദവ്, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ.
വെസ്റ്റ് ഇൻഡീസ് ടീം
ഷായ് ഹോപ്പ് (ക്യാപ്റ്റൻ), ജോണ്‍ കാംബെല്‍, ആമിർ ജംഗൂ, ജ്യുവല്‍ ആൻഡ്രൂ, കിസി കാർട്ടി, ജസ്റ്റിൻ ഗ്രീവ്സ്, റോസ്റ്റണ്‍ ചേസ്, മാത്യു ഫോർഡ്, ഗുഡാകേഷ് മോട്ടി, അല്‍സാരി ജോസഫ്, ജെയ്ഡൻ സീല്‍സ്.

