ഒഴിവായത് വൻദുരന്തം; പൈലറ്റിനെ സഹപൈലറ്റ് കുത്തി, വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഭീകരാക്രമണ സാദ്ധ്യത തള്ളാതെ ഇസ്രയേല്‍

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തില്‍ ഭീതിജനകമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് യാത്രക്കാരുടെ മൊഴി.വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തുകയും വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇസ്രയേല്‍ അധികൃതരെ ഉദ്ധരിച്ച്‌ റിപ്പോർട്ടുകള്‍ പുറത്ത്. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണ സാധ്യതയുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നതായി സൂചന. നേരത്തെ പൈലറ്റുമാർ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലാണ് സംഭവത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

പ്രധാന പൈലറ്റിനെ സഹപൈലറ്റ് പോക്കറ്റ് കത്തി ഉപയോഗിച്ച്‌ കുത്തിയതായാണ് റിപ്പോർട്ട്. വിമാനത്തില്‍ നിലവിളി ഉയർന്നതിന് പിന്നാലെ കോക്പിറ്റില്‍ രക്തം കണ്ടതായും ഒരു പൈലറ്റിന് കുത്തേറ്റിരുന്നത് കണ്ടുവെന്നുമാണ് ദൃകസാക്ഷികളുടെ മൊഴി. പൈലറ്റുമാരില്‍ ഒരാള്‍ വിമാനം തകർക്കാൻ ശ്രമം നടത്തിയതായും സഹ പൈലറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇത് തടഞ്ഞതായും വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിനിടെ ഒരു പൈലറ്റ് ബോധരഹിതനായതായും റിപ്പോർട്ടുണ്ട്.

ഒമാൻ പൗരനായ കോ-പൈലറ്റ്, യു.എ.ഇ പൗരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യാത്രക്കാരുടെ മൊഴി. വിമാനത്തില്‍ യാത്രക്കാരായി സാധാരണ വസ്ത്രത്തില്‍ രണ്ട് പൈലറ്റുമാർ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ചെയ്തത്. ഇല്ലെങ്കില്‍ വലിയ അപകടത്തിനുള്ള സാദ്ധ്യത ഉണ്ടായിരുന്നുവെന്ന് ഇസ്രായേലി മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 180 യാത്രക്കാരുമായി ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

ജോർദാൻ-സൗദി അതിർത്തിക്ക് സമീപം പറക്കുന്നതിനിടെയാണ് വിമാനം അടിയന്തര സിഗ്നല്‍ പുറപ്പെടുവിച്ചത്. ആദ്യം അന്താരാഷ്ട്ര അടിയന്തര കോഡ് 7700 നല്‍കിയ വിമാനം പിന്നീട് 7500 എന്ന കോഡും കുറച്ചുസമയത്തേക്ക് നല്‍കിയതായി റിപ്പോർട്ടുണ്ട്. 7500 സാധാരണയായി ഹൈജാക്കിംഗ് അല്ലെങ്കില്‍ വിമാനത്തില്‍ അനധികൃത ഇടപെടല്‍ ഉണ്ടായതായി സൂചിപ്പിക്കുന്ന കോഡാണ്. ഏകദേശം 34,000 അടി ഉയരത്തില്‍ നിന്ന് ഒരു മിനിറ്റില്‍ താഴെ സമയത്തിനുള്ളില്‍ വിമാനം 17,000 അടിയിലേക്ക് താഴുകയായിരുന്നു. വേഗതയിലും പെട്ടെന്നുള്ള വർദ്ധന രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വിമാനം വീണ്ടും കുറച്ചുയർന്നെങ്കിലും പിന്നീട് 14,000 അടി താഴ്ചയിലേക്ക് പതിച്ചു.

ഏകദേശം ഒരു മണിക്കൂറോളം വിമാനം സ്ഥിരമായ ഉയരം നിലനിർത്താൻ ബുദ്ധിമുട്ടിയതായും റിപ്പോർട്ടില്‍ പറയുന്നു. അടിയന്തര സിഗ്നലിനെ തുടർന്ന് വിമാനവുമായി ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പിന്തുടർന്നതായും റിപ്പോർട്ടുണ്ട്. ഒടുവില്‍ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

spot_img

Related Articles

Latest news