റിയാദ്: പതിനേഴു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തൃശൂർ ജില്ലാ ഒ.ഐ.സി.സി. ജനറൽ സെക്രട്ടറി സോണി പാറക്കലിന് ജില്ലാ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും യാത്രയയപ്പും നൽകി.
മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് യോഗം ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാച്ചിറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജയൻ കൊടുങ്ങല്ലൂർ, ജില്ലാ സെക്രട്ടറി ഇബ്രാഹിം, മാത്യു സിറിയക്, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഗഫൂർ ചന്ത്രാപ്പിന്നി സീനിയർ അംഗം സലാം കൊടുങ്ങല്ലൂർ, സൈഫ്, ഹാഷിക്ക്, മുസ്തഫ, ഷനാവാസ്, ലോറൻസ്, ജേക്കബ്, ഹാരിസ് കൊടുങ്ങല്ലൂർ ഷാലു വനിത, അംഗങ്ങളായ സൈറ നാസർ, രാധിക സുരേഷ്, ബിജി ജേക്കബ്, ലിനി ലോറൻസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സീനിയർ അംഗവും ഗ്ലോബൽ കമ്മിറ്റി അംഗവും എൻ.ആർ.കെ. ജോയിന്റ് ട്രഷററുമായ യഹിയ കൊടുങ്ങല്ലൂർ സോണി പാറക്കലിനെ ഷാൾ അണിയിച്ച് ആദരിച്ചു.
മറുപടി പ്രസംഗത്തിൽ സോണി പാറക്കൽ എല്ലാവർക്കും നന്ദി അറിയിച്ചു. സീനിയർ അംഗവും നാഷണൽ സെക്രട്ടറിയുമായ മാള മൊഹയ്യദ്ദീൻ ഹാജി സ്വാഗതവും ജില്ലാ ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു.

