വാഷിങ്ടണ്‍: ജോണ്സണ് & ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് അടിയന്തര ഉപയോഗത്തിന് യുഎസില്‍ അനുമതി. വാക്സിന് അടിയന്തര ഉപയോഗത്തിന് എഫ്ഡിഐ അനുമതി നല്കി. വാക്സിന് ഉടന്‍തന്നെ യുഎസില്‍ ഉപയോഗിച്ച് തുടങ്ങും.
കോവിഡിന്റ പുതിയ വകഭേദങ്ങളെ ഉള്‍പ്പെടെ പ്രതിരോധിക്കാന്‍ വാക്സിന് ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒറ്റ ഡോസ് വാക്സിന് ആയതിനാല്‍ വാക്സിന് വിതരണത്തിന് വേഗം കൂട്ടാനും ജോണ്സണ് & ജോണ്‍സന്റെ വാക്സിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് അറുതി വരുത്താന്‍ നിര്‍ണായക മുന്നേറ്റമാണ് ഒറ്റ ഡോസ് വാക്സിന് അടിയന്തരാനുമതി നല്‍കിയതിലൂടെ സാധ്യമായതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രതികരിച്ചു.
ഗുരുതര രോഗമുള്ളവരില്‍ 85.8ശതമാനമാണ് ജോണ്സണ്&ജോണ്‍സണിന്റെ ഫലപ്രാപ്തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടന്ന പഠനത്തില്‍ 87.6ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു.