ചെറുപുത്തൂരെ നാട്ടൊരുമയ്ക്ക് മികച്ച റസിഡന്റ് അസോസിയേഷനുള്ള സംസ്ഥാന അവാർഡ്

തിരുവനന്തപുരം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഏറ്റവും മികച്ച റസിഡന്റ് അസോസിയേഷൻ സംസ്ഥാന അവാർഡ് നാട്ടൊരുമ ചെറുപുത്തൂരിന് ലഭിച്ചു. ഒരു സമഗ്ര പുരോഗതിക്ക് വേണ്ടി വിവിധ രംഗത്തുള്ള ആളുകളെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിന് രൂപീകരിച്ച നാട്ടൊരുമ കൂട്ടായ്മ, സ്വയം പര്യാപ്ത തരിശ് രഹിത ഗ്രാമം എന്ന ലക്ഷ്യം മുൻ നിർത്തി മൂന്ന് വർഷത്തോളമായി യുവാക്കളെയും, വിദ്യാർത്ഥികളെയും, സ്ത്രീകളെയും, കുട്ടികളെയും കാർഷിക രംഗത്തേക്ക് കൊണ്ട് വരിക എന്നതായിരുന്നു നാട്ടൊരുമയുടെ സ്വപ്നം.
ആരോഗ്യ, വിദ്യാഭ്യാസ, കലാകായിക, സാംസ്കാരിക രംഗത്തും സ്തുത്യർഹമായ പ്രവർത്തനങ്ങളിലും നാട്ടൊരുമ ഏറെ മുന്നിലാണ്. കാർഷിക മേഖലയിൽ തൊഴിൽ സാധ്യത കണ്ടെത്തുകയും വിഷരഹിത പച്ചക്കറികൾ, പഴവർഗങ്ങളുടെ ഉൽപ്പാദനം, കുടുംബശ്രീ പോലുള്ള കൂട്ടായ്മകളെ സഹകരിപ്പിച്ച് എല്ലാ വീടുകളിലും അടുക്കളത്തോട്ടം എന്ന പദ്ധതിയും നാട്ടൊരുമ നടത്തിവരുന്നു .
ഇരുപത്തഞ്ച് വർഷത്തോളം തരിശായി കിടന്നിരുന്ന ചെറുപുത്തൂരിലെ നെൽ വയലുകൾ നാട്ടൊരുമ കാർഷിക വിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തോളമായി നെൽ കൃഷി ഉത്പാദിപ്പിക്കുന്നു. ഉൽപ്പന്നങ്ങൾ മൂല്യ വർദ്ധിത ഉല്പന്നങ്ങളായി ഇടനിലക്കാരില്ലാതെ വിപണനം ചെയ്യുന്നു .
വിവിധ ഫാമുകൾ [ആട്, കോഴി, പശു, മത്സ്യകൃഷി ] എന്നിവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന് വരുന്നു. പുൽപ്പറ്റ കൃഷി ഭവന്റെയും, ഉദ്യോഗസ്ഥരുടെയും, പ്രോത്സാഹനവും പിന്തുണയും നാട്ടൊരുമക്ക് ലഭിക്കുന്നതും ആശ്വാസകരമാണ്. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാറാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. അൻപതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്. അടുത്ത ദിവസം തൃശൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും.
സ്വയം പര്യാപ്‌ത ചെറുപുത്തൂർ എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ട് ഗ്രാമത്തിലെ ഓരോ കർഷകരും, അഹോരാത്രം അതിന്റെ വിജയത്തിനായി പ്രവർത്തിച്ചത് വലിയ നേട്ടമാണ്,
നാട്ടൊരുമയുമായി സഹകരിച്ച് പ്രവർത്തിച്ച കർഷകർ, നാട്ടുകാർ, പഞ്ചായത്ത് ഭരണ സമിതി, കർഷകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഏത് സമയത്തും കൃഷി സ്ഥലങ്ങൾ നേരിട്ട് വന്ന് വിലയിരുത്തി എല്ലാ വിധ സഹായങ്ങളും, ആത്മ വിശ്വാസവും നൽകി പ്രവർത്തിച്ച കൃഷി ഭവൻ ഓഫിസർ സുബൈർ ബാബു, ജാഫറലി, സബിത മാഡത്തിനും നാട്ടൊരുമ പ്രത്യേകം നന്ദി പറഞ്ഞു
spot_img

Related Articles

Latest news