കൂടരഞ്ഞി: കരുതലിന്റെയും സാന്ത്വനത്തിന്റെയും സാന്നിധ്യമായി മാറിയ വരിയാനിയിൽ വി.എം.മാത്യു എന്ന വരിയാനി ജോസേട്ടനെ
കൂടരഞ്ഞിയിൽ നടന്ന ചടങ്ങിൽ എൽ ജെ ഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.
കൂമ്പാറ ഗാന്ധിഭവനു കെട്ടിടം നിർമാണത്തിനായി 58 സെന്റ്, പ്രളയത്തിലുംഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ട 5 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ 20 സെന്റ്, ബഡ്സ് സ്കൂൾ നിർമിക്കാൻ പഞ്ചായത്തിന് 25.5 സെന്റ്, കൂടരഞ്ഞിഅഭയപാലിയേറ്റീവ് സെന്ററിന് ഓഫിസും പരിശീലന കേന്ദ്രവും നിർമിക്കാൻ 3 സെന്റ്, കൂമ്പാറയിൽ വാട്ടർ ടാങ്ക്
നിർമിക്കാൻ ഒരു സെന്റ് എന്നിങ്ങനെ ഒൻപത് സ്ഥാപനങ്ങൾക്കുംവ്യക്തികൾക്കുമായി ഒരു ഏക്കർ 10 സെന്റ് സ്ഥലമാണ് വി.എം.മാത്യു ഇതുവരെ വരെ സൗജന്യമായി വിട്ടു നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഇനീഷേറ്റീവ് ഇൻ പാലിയേറ്റീവ്
കെയറിൽ 14 വർഷം വിവിധ
ചുമതലകൾ വഹിച്ച ജോസേട്ടൻ ഇപ്പോൾ പാലിയേറ്റീവ് കെയർ കേരള എന്ന സംഘടനയുടെ സെക്രട്ടറി കൂടിയാണ്
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിഎം തോമസ് മാസ്റ്റർ, പി റ്റി മാത്യു മാസ്റ്റർ, വി വി ജോൺ മാസ്റ്റർ, അബ്രഹാം മാനുവൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോസ് തോമസ് മാവറ,വിൽസൺ പുല്ലുവേലി,അന്നമ്മ മംഗര, ടാർസൺ ജോസ്, സുനിൽ മുട്ടത്തുകുന്നേൽ, ജമീല കീലത്ത്, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു