മെഡി. കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

ഇ​ന്ന്​ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വ​ഞ്ച​ന​ദി​നം ; 10ന്​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ മു​ന്നി​ല്‍ മെ​ഴു​കു​തി​രി കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ഡോ​ക്​​ട​ര്‍​മാ​ര്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​രു​ടെ അ​ല​വ​ന്‍​സ് പ​രി​ഷ്ക​ര​ണം ഉ​ള്‍​പ്പെ​ടെ ശ​മ്പ​ള​കു​ടി​ശ്ശി​ക ന​ല്‍​കാ​ത്ത​തി​ലും എ​ന്‍​ട്രി കേ​ഡ​ര്‍, ക​രി​യ​ര്‍ അ​ഡ്വാ​ന്‍​സ്മെന്‍റ് പ്ര​മോ​ഷന്റെ കാ​ല​യ​ള​വ് അ​ട​ക്കം അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച്‌​ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ്​ കെ.​ജി.​എം.​സി.​ടി.​എ​യു​ടെ തീ​രു​മാ​നം.

ഇ​ന്ന്​ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വ​ഞ്ച​ന​ദി​നം ആ​ച​രി​ക്കും. എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫി​സി​നു​ മു​ന്നി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഡി.​എം.​ഇ ഓ​ഫി​സി​നു​​മു​ന്നി​ലും പ്ര​തി​ഷേ​ധ​ജാ​ഥ​യും ധ​ര്‍​ണ​യും ന​ട​ത്തും. രോ​ഗീ​പ​രി​ച​ര​ണ​ത്തെ​യും അ​ധ്യാ​പ​ന​ത്തെ​യും ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​യി​രി​ക്കു​മി​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല ച​ട്ട​പ്പ​ടി സ​മ​ര​വും ഇ​ന്നു​​മു​ത​ല്‍ ന​ട​ത്തും. ഈ ​കാ​ല​യ​ള​വി​ല്‍ വി.​ഐ.​പി ഡ്യൂ​ട്ടി, പേ​വാ​ര്‍​ഡ് ഡ്യൂ​ട്ടി, നോ​ണ്‍ കോ​വി​ഡ്-​നോ​ണ്‍ എ​മ​ര്‍​ജ​ന്‍​സി മീ​റ്റി​ങ്ങു​ക​ള്‍ ബ​ഹി​ഷ്ക​രി​ക്കും. അ​ധി​ക​ജോ​ലി​ക​ള്‍ ബ​ഹി​ഷ്ക​രി​ക്കും. എ​ല്ലാ ദി​വ​സ​വും ക​രി​ദി​ന​മാ​ച​രി​ക്കു​ക​യും രോ​ഗി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ന​ല്‍​കു​ക​യും ചെ​യ്യും.

10ന്​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ മു​ന്നി​ല്‍ വൈ​കി​ട്ട്​ 6.30ന്​ ​കേ​ര​ള​ത്തി​ലെ എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​രും മെ​ഴു​കു​തി​രി കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ക്കും.

spot_img

Related Articles

Latest news