കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ബിഎഫ്എസ്സി (ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്) കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വ്യാഴാഴ്ച സ്പോട്ട് അഡ്മിഷന് നടത്തും.
ജനറല്‍ (05), മുസ്ലിം (02), ധീവര, ബന്ധപ്പെട്ട സമുദായം (01), മത്സ്യ തൊഴിലാളികളുടെ മക്കള്‍ (01), പട്ടികവര്‍ഗം (01) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ . സംസ്ഥാന പരീക്ഷാ കമ്മീഷണര്‍ പ്രസീദ്ധികരിച്ച മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ നിന്നാണ് സ്പോട്ട് അഡ്മിഷന് നടത്തുക.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ കുഫോസ് വെബ്സൈറ്റില്‍ (www.kufos.ac.in) പ്രസീദ്ധികരിച്ചിട്ടുള്ള അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. സാധ്യതാ പട്ടിക ഉച്ചയ്ക്ക് 2.30 ന് പ്രസീദ്ധികരിക്കും. അഡ്മിഷന് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ കെഇഎഎം ഡാറ്റഷീറ്റും മറ്റ് സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി , 11170 രൂപ ഫീസ് അടച്ച് അന്നു തന്നെ പ്രവേശന നടപടികള്‍ പൂര്‍ത്തികരിക്കേണ്ടതാണ്. അര്‍ഹരായവര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും.