വൻ വിലയിടിവിന് ശേഷം സ്വർണ്ണ വിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ചത്തെ വൻ വിലയിടിവിന് ശേഷം ഇന്ന് പവന് 280 രൂപ കൂടി 33960 രൂപയായി. ചൊവ്വാഴ്ച പവന് 760 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 4210 രൂപയായിരുന്നു വില.

തിങ്കളാഴ്ച പവന് 34,440 രൂപയും ഗ്രാമിന് 4305 രൂപയായിരുന്നു വില. തുടര്‍ച്ചയായി ഏഴ് ദിവസം വില കുറഞ്ഞതിന് ശേഷമാണ് ഇന്നത്തെ വർധന. ഈ വര്‍ഷം മാത്രം പവന്‍ വിലയില്‍ ഇന്നലെ വരെ 3760 രൂപയുടെ ഇടിവുണ്ടായി.

അന്താരാഷ്ട്ര വിപണിയില്‍ വില ഇടിയുന്നതിന്റെ തുടര്‍ച്ചയായാണ് ആഭ്യന്തര വിപണിയിലും വില ഇടിഞ്ഞത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം യുഎസ് ട്രഷറി ബോണ്ടുകളിലേക്കുള്ള പണമൊഴുക്ക് വര്‍ധിക്കുന്നതും സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായി. കൊവിഡ് പ്രതിസന്ധിയില്‍ ഓഹരിവിപണിയിലെ ഇടിവിനെ തുടര്‍ന്ന് സ്വര്‍ണ വില പവന് സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു.
പവന് 42000 രൂപയായിരുന്നു അന്നത്ത വില. ഏഴ് മാസത്തിനിടെ 8320 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്.

spot_img

Related Articles

Latest news