തിരുവനതപുരം: എസ് ഐ ടി ആശുപത്രിയില്‍ യുവതിയുടെ വയറ്റില്‍ നിന്നും പത്ത് കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. കളിയിക്കാവിള സ്വദേശിയായ 47 വയസ്സുകാരിയുടെ വയറ്റില്‍ നിന്നാണ് പ്രയാസമേറിയ ശാസ്ത്രക്രിയക്കൊടുവിൽ വലിപ്പമേറിയ മുഴ പുറത്തെടുത്തത്.
കാലുകളില്‍ നീരുകെട്ടല്, വയറുവേദന, വയറുപെരുപ്പം തുടങ്ങിയ അസുഖങ്ങളാലാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. തുടര്‍ന്ന്, എം .ആര്.ഐ സ്കാന്‍ പരിശോധനയില്‍ അണ്ഡാശയ ക്യാന്‍സര്‍ ആണെന്ന് കണ്ടുപിടിക്കുകയും ലാപ്പറോട്ടമി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ലാപ്പറട്ടമി പരിശോധനയില്‍ മുഴ കണ്ടെത്തുകയും തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കംചെയ്യുന്നതിനുള്ള ഹിസ്റ്ററക്ടമി ചികിത്സയിലൂടെ പത്ത് കിലോഗ്രാം ഭാരമുള്ള മുഴ പുറത്തെടുക്കുകയായിരുന്നു.
എന്നാല്‍, അണ്ഡാശയങ്ങളും ഗര്‍ഭാശയവും ലിംഫ് നോഡുള്‍പ്പെടെ വേരോടെ നീക്കം ചെയ്യുകയായിരുന്നു. പത്തോളജി പരിശോധനയില്‍ മുഴ കാന്‍സറിന്റെ പ്രാരംഭഘട്ടമായ ബോർഡര്‍ലൈന്‍ സ്റേജ് ആണെന്ന് ഉറപ്പുവരുത്തി.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ യുവതി ആശുപത്രി വിട്ടു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പി. ബിന്ദു, ഡോ. എ. സിമി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. അനസ്തേഷ്യ വിഭാഗം മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയകുമാര്‍, പി.ജി വിദ്യാര്‍ഥിനി ഡോ. കൃഷ്ണ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
സ്ത്രീയുടെ ആന്തരിക അവയവങ്ങളെയെല്ലാം ഞെരുക്കിക്കൊണ്ടായിരുന്നു മുഴ വളര്‍ന്നുവലുതായത്. പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്തതാൻ ഡോക്ടമാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മുഴ പുറത്തെടുത്തത്. ഇത്രയും വലിയ മുഴ വളരെ ശ്രമകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍.
മീഡിയ വിങ്സ്