റിയാദ് : വാക്സിൻ വിതരണം ഇനി മുതൽ ഫാർമസികൾ വഴി വിതരണം ചെയ്യാൻ സംവിധാനമൊരുങ്ങുന്നു. ഇപ്പോൾ ലഭ്യമാകുന്നത് പോലെ തന്നെ സൗജന്യമായി തന്നെയായിരിക്കും വിതരണം. സൗദി ആരോഗ്യമന്ത്രി ഡോ .തൗഫീഖ് അൽ റബീഅഃ അറിയിച്ചതാണ് ഈ വിവരം.
സൗദി അറേബ്യയിൽ ഉടനീളം വാക്സിൻ ഇതുമൂലം വാക്സിൻ വിതരണം സുഗമമാക്കാൻ ആണ് ലക്ഷ്യമിടുന്നത്.
ലഭ്യമാക്കാൻ സംവിധാനങ്ങൾ ഒരുങ്ങുന്നു. ഡിസംബർ 17 മുതൽ സൗദിയിൽ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും രോഗബാധിതർക്കും മാത്രമായിരുന്നു നിലവിൽ ലഭ്യമായിരുന്നത്. മറ്റുള്ളവരിലേക്ക് കൂടി വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഒരുക്കുന്ന സംവിധാനം. സെഹാത്തി ആപ് വഴി രജിസ്റ്റർ ചെയ്യാം. മുൻഗണന ക്രമം അനുസരിച്ചു അപ്പോയിന്മെന്റ് വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും