ഡൽഹിയിൽ നൈപുണ്യ , സംരംഭകത്വ വികസനത്തിനു പുതിയ സർവകലാശാല

 

ന്യൂഡൽഹി : ഡൽഹി സർക്കാരിന്  കീഴിൽ പ്രവർത്തിക്കുന്ന 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയോജിപ്പിച്ചു ബൃഹത്തായ ഉപരിപഠന സംവിധാനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നു. Delhi Skills & Entrepreneurship varsity എന്ന പേരിൽ ആയിരിക്കും പുതിയ സർവകലാശാല.

സർക്കാരിന് കീഴിലുള്ള 10 ടെക്‌നിക്കൽ സ്ഥാപനങ്ങളും ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ എഞ്ചിനിയറിങ്ങിനു കീഴിലുള്ള മൂന്ന് കാമ്പസുകളും അടങ്ങിയതായിരുക്കും പുതിയ വാഴ്‌സിറ്റി . വിദ്യാർത്ഥികളുടെ നൈപുണ്യ വികസനവും സംരഭകത്വവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് സർക്കാർ ലക്‌ഷ്യം വെക്കുന്നത് .

spot_img

Related Articles

Latest news