22 -01 -2021
റാഞ്ചി : രാഷ്ട്രീയ ജനതാദൾ അധ്യക്ഷനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ആശുപത്രിയിൽ തുടരും. കുറച്ചു കാലമായി അദ്ദേഹം രോഗ ബാധിതനായി ചികിത്സയിലാണ് .
ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റി നിർത്താൻ ആവാത്ത നേതാവും ബിജെപി യുടെ ശക്തനായ എതിരാളിയുമാണ്. അടുത്ത കാലത്തായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു . അനാരോഗ്യം തന്നെയാണ് കാരണമെന്നാണ് ആർ ജെ ഡി യുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് അറിവായിട്ടുള്ളത്. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി മോശമായതായാണ് അറിയാൻ കഴിഞ്ഞത്. റാഞ്ചി RIMS ൽ ആണ് അദ്ദേഹമിപ്പോളുള്ളത് .
മകൾ മിസാ ഭാരതി, മകൻ തേജസ്വി യാദവ് ഭാര്യ റാബ്രി ദേവി തുടങ്ങിയവർ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്