ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വസതികളില്‍ നടന്ന റെയ്ഡിനെതിരെ രൂക്ഷ പ്രതികരണവുമായി ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്.
ബോളിവുഡില്‍ നിന്ന് കേന്ദ്രത്തിനെയും മോദിയുടെ ഭരണത്തെയും ഏറ്റവും അധികം വിമര്‍ശിച്ചവരില്‍ പ്രമുഖരാണ് സംവിധായകന് അനുരാഗ് കശ്യപും നടി തപ്സി പന്നുവും. ഇരുവരുടേയും വസതികളില്‍ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് റെയ്ഡ് നടക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇരുവര്‍ക്കുമെതിരെ പകപോക്കുകയാണെന്നും ഇത് നാസി സര്‍ക്കാര്‍ ആണെന്നുമായിരുന്നു ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം.