ഐ എ എസ്, ഐ പി എസ് അടക്കമുള്ള ഇന്ത്യയുടെ അധികാര കേന്ദ്രങ്ങളിലേക്ക് നടന്നടുക്കാൻ ആഗ്രഹിക്കുന്ന, സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് തയ്യാറെടുക്കാം. UPSC നടത്തുന്ന സിവിൽ സർവീസസ് പരീക്ഷകളുടെ നോട്ടിഫിക്കേഷൻ പുറത്തു വിട്ടു.
ഇന്ന് (മാർച്ച് 4) മുതൽ 24 വരെ അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ ജൂൺ 27 നു നടക്കും . 712 പോസ്റ്റുകളിലേക്കാണ് ഈ വര്ഷം നിയമനം. 10 ലക്ഷത്തോളം ഉദ്യോഗാര്ഥികളിലാണ് ഓരോ വർഷവും സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കുന്നത്. നിലവിലുള്ള ഒഴിവുകളുടെ ഏകദേശം പത്തിരട്ടി ഉദ്യോഗാർത്ഥികളെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. അതുകൊണ്ടു തന്നെ സിവിൽ സർവീസ് പരീക്ഷകൾക്ക് എലിമിനേഷൻ പരീക്ഷകൾ എന്ന് കൂടി പറയാം. വിശദ വിവരങ്ങൾക്ക് https://upsconline.nic.in/mainmenu2.php എന്ന വെബ്സൈറ്റ് സന്ദർശിക്കാം.