പിന്നാലെ പൂനെ, അഹമ്മദാബാദ്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വാസയോഗ്യമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ട് ബെഗളൂരു. ‘ഈസ് ഓഫ് ലിവിങ് ഇന്‍ഡെക്സ്’ പട്ടികയില്‍ 66.70 പോയിന്റുകള്‍ നേടിയാണ് ബെംഗളൂരു ഒന്നാമതെത്തിയത്. പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
പട്ടികയിലെ ആദ്യ പത്തില്‍ കേരളത്തിലെ ഒരു നഗരവുമില്ല. ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂര്‍, വഡോദര, ഇന്‍ഡോര്‍, ഗ്രേറ്റര്‍ മുംബൈ എന്നീ നഗരങ്ങളാണ് നാലു മുതല്‍ പത്തു വരെ സ്ഥാനത്തുള്ളത്. പത്തു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയാണിത്.
പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ കൂട്ടത്തില്‍ ഷിംലയാണ് ഏറ്റവും അനുയോജ്യമായ വാസസ്ഥലം. ഭുവനേശ്വര്‍, സില്‍വാസ എന്നീ നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.