ഇസ്ലാമാബാദ് : പാകിസ്താനിൽ ഇമ്രാൻ സർക്കാർ ത്രിശങ്കുവിൽ. സെനറ്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശ്വാസവോട്ട് തേടും. ശനിയാഴ്ച ഉച്ചയോടെയാണ് പാകിസ്താനിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുക.
ഭരണ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഇമ്രാൻ ഖാൻ വ്യാഴാഴ്ച വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഇതിനിടെയാണ് വിശ്വാസ വോട്ട് തേടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. പാകിസ്താനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. സെനറ്റ് തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ലെന്നായിരുന്നു വിമർശനം.