ബാഗ്ദാദ് : യുദ്ധത്തിലും ഭീകരവാഴ്ചയിലും തളർന്നു ദുർബലമായ ഇറാക്കിലെ ക്രൈസ്തവ വിശ്വാസികൾക്ക് ആശ്വാസമായി ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനെത്തിയ മാർപാപ്പയെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഇറാക്കി പ്രധാനമന്ത്രി മുസ്തഫ അൽ കദീമി സ്വീകരിച്ചു.
വിമാനത്താവളത്തിൽനിന്ന് കനത്ത സുരക്ഷയോടെ വാഹനവ്യൂഹത്തിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു പോയ മാർപാപ്പയെ കാണാൻ വത്തിക്കാന്റെയും ഇറാക്കിന്റെയും പതാകകളുമായി നൂറുകണക്കിനു പേർ വഴിയരുകിൽ കാത്തുനിന്നിരുന്നു. കൊട്ടാരത്തിൽ പ്രസിഡന്റ് ബർഹാം സലേ മാർപാപ്പയെ സ്വീകരിച്ചു.
പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാർപാപ്പ ബാഗ്ദാദിലെ ഔവർ ലേഡി ഓഫ് സാൽവേഷൻ സിറിയൻ കത്തോലിക്കാ പള്ളിയിൽ മെത്രാന്മാരുമായും പുരോഹിതരുമായും കൂടിക്കാഴ്ച നടത്തി