ഉദ്ഘാടനത്തിനൊരുങ്ങി കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം
കൂത്തുപറമ്പ് : ലോകനിലവാരമുള്ള സ്റ്റേഡിയം എന്ന കൂത്തുപറമ്പിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷം പൂവണിയുകയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പൊതുജനങ്ങള്‍ക്കായി സജ്ജമായിക്കഴിഞ്ഞു. ജനുവരി 25 ന് സ്റ്റേഡിയം നാടിന് സമര്‍പ്പിക്കും. പ്രദേശവാസികളായ കായികപ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമാകും ഈ സ്‌റ്റേഡിയം.
കായിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് കായിക വകുപ്പ് പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. 14 ജില്ലാ സ്റ്റേഡിയങ്ങളും ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന ലക്ഷ്യത്തോടെ ഒരുങ്ങുന്ന 43 സ്റ്റേഡിയങ്ങളും കേരളത്തിന്റെ കായിക കുതിപ്പിന് ആക്കം കൂട്ടുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് കൂത്തുപറമ്പില്‍ നഗരഹൃദയത്തില്‍ തന്നെ ലഭ്യമായ സ്ഥലം സ്റ്റേഡിയമാക്കി മാ റ്റിയത്. കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിച്ച സ്റ്റേഡിയത്തിന് അഞ്ചര കോടി രൂപയാണ് ചെലവ്. സ്വാഭാവിക പ്രതലത്തോട് കൂടിയ ഫുട്ബോള്‍ ഗ്രൗണ്ടും ഗ്യാലറിയും ഉള്‍ക്കൊള്ളുന്നതാണ് സ്റ്റേഡിയം.
Media wings :