ബാസൽ : സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെൽഡിനെ കീഴടക്കിയാണ് സിന്ധു കലാശപ്പോരിന് അർഹയായത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 22-20, 21-10.
തായ്ലൻഡ് ഓപ്പണിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ഡെന്മാർക്ക് താരത്തിനായിരുന്നു ജയം. 2019ൽ ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചതിനുശേഷം ഇതാദ്യമായാണ് സിന്ധു ഒരു ടൂർണമെന്റിന്റെ കിരീട പോരാട്ടത്തിനു യോഗ്യത നേടുന്നത്.