ബാർക്കിൽ ഗവേഷണത്തിനായി മാർച്ച് 31 വരെ അപേക്ഷിക്കാം

മുംബൈയിലെ ഭാഭ ആറ്റമിക് റിസർച്ച് സെൻറർ (ബാർക്ക്) ഫിസിക്കൽ, കെമിക്കൽ, ലൈഫ് സയൻസസിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് (ജെ.ആർ.എഫ്.) അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറ്റമിക് എനർജി ഡിപ്പാർട്ടുമെൻറിന്റെ കീഴിലെ കല്പിത സർവകലാശാലയായ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി.ക്ക്‌ രജിസ്റ്റർ ചെയ്ത് ഗവേഷണം നടത്താം.

ഫിസിക്സ്, കെമിസ്ട്രി (ജനറൽ, അപ്ലൈഡ്, ഓർഗാനിക്, ഇനോർഗാനിക്, ഫിസിക്കൽ, അനലിറ്റിക്കൽ), ലൈഫ് സയൻസസ് (അഗ്രിക്കൾച്ചർ, ബയോകെമിസ്ട്രി, മൈക്രോബയോളജി, മോളിക്യുളാർ ബയോളജി, ബയോടെക്നോളജി, മറൈൻ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, ജനറ്റിക്സ്, ബോട്ടണി, സുവോളജി, പ്ലാൻറ് സയൻസ്, പ്ലാൻറ് ബ്രീഡിങ്, പ്ലാൻറ് പത്തോളജി, എൻറമോളജി, ആനിമൽ സയൻസ്, ലൈഫ് സയൻസ്, ബയോ മെഡിക്കൽ സയൻസസ്, ബയോസയൻസസ്) തുടങ്ങിയവയിലൊന്നിൽ എം. എസ്‌സി./ ഇൻറഗ്രേറ്റഡ് എം.എസ്‌സി./ബി. എസ്.-എം.എസ്. (ഡ്യുവൽ ഡിഗ്രി) ഉള്ളവർക്ക് അപേക്ഷിക്കാം.

മേഖലയ്ക്കനുസരിച്ച് അധിക യോഗ്യതാവ്യവസ്ഥകൾ ഉണ്ടാകാം. മാർക്ക് വ്യവസ്ഥയുണ്ട്. യോഗ്യതാ പ്രോഗ്രാമിന്റെ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഒരു ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയിരിക്കണം. യു.ജി.സി.-സി.എസ്.ഐ.ആർ.-നെറ്റ് ഫെലോഷിപ്പ്, ജസ്റ്റ്, ഐ.സി.എം.ആർ./ഐ.സി.എ.ആർ.-ജെ.ആർ.എഫ്., ഡി.ബി.ടി.-ജെ.ആർ.ബി. ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്, ഗേറ്റ് എന്നിവയിലൊന്നാകാം.

അപേക്ഷ https://recruit.barc.gov.in വഴി മാർച്ച് 31 വരെ നൽകാം.

spot_img

Related Articles

Latest news