തിരുവമ്പാടി ടൗണിൽ പൊടിശല്യം രൂക്ഷം

നാഥ് കമ്പനിയുടെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

തിരുവമ്പാടി : കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പണി തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിന്നാലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിനാലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടിയിൽ റോഡ് ഉപരോധിച്ചു. തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി പ്രശ്നത്തിന് ഉടനടി പരിഹാരം കാണാനും നാളെ തന്നെ റോഡ് നനച്ച് പൊടിശല്യം കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കാലമായി പൊടിയുടെ ശല്യം കൊണ്ട് പൊതുജനങ്ങളും വ്യാപാരികളും വലിയ ബുദ്ധിമുട്ടിലാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി കഴിഞ്ഞദിവസം വ്യാപാരികളുടെ റോഡ് ഉപരോധ സമരം നടന്നിരുന്നു. ഇന്നു പഞ്ചായത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും, മെമ്പർമാരുടെയും,വ്യാപാരികളുടെയും,പോലീസ് ഉദ്യോഗസ്ഥൻമാരുടെയും സാന്നിധ്യത്തിൽ യോഗം നടന്നിരുന്നു യോഗത്തിൽ പങ്കെടുത്ത നാഥ് കമ്പനിയുടെ ഉദ്യോഗസ്ഥൻ ധിക്കാരപരമായി സംസാരിച്ചു റോഡ് നനക്കാനും, നന്നാക്കാനും പറ്റില്ല എന്ന് പറഞ്ഞു യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി നാഥ് കൺസ്ട്രക്ഷൻ കമ്പനിയുടെ നിരുത്തരവാദപരമായ ഈ നിലപാടിൽ പ്രതിഷേധിച്ചാണ് റോഡ് തടയൽ സമരം നടത്തിയത്.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് യു.സി അജ്മ്മലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന റോഡ് ഉപരോധം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബോസ് ജേക്കബ് ഉദ്ഘാടനം ചെയതു. ജിതിൻ പല്ലാട്ട്, സുബിൻ തയ്യിൽ, അർജുൻ ബോസ്, അമൽ നെടുങ്കല്ലേൽ, ലിബിൻ അമ്പാട്ട്, സലീം സുൽത്താൻ, അബിൻ രാജ് പ്രസംഗിച്ചു.

spot_img

Related Articles

Latest news