ഉത്തരാഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി- മുഖ്യമന്ത്രി രാജി വെയ്ക്കും

ഡെഹ്‌റാഡൂൺ : പാർട്ടിക്കകത്ത് രൂപപ്പെട്ട രൂക്ഷമായ അഭിപ്രായ വ്യതാസത്തെ തുടർന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് ഇന്ന് രാജി സമർപ്പിക്കും. പ്രശ്ന പരിഹാരത്തിനായി അല്പസമയത്തിനകം പാർട്ടി നേതൃത്വം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വീട്ടിൽ യോഗം ചേരും.

ഏറെ കാലമായി മന്ത്രിസഭയിൽ രൂപപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ ആണ് രാജി സമ്മർദ്ദമുണ്ടായത്. ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം, വൈസ് പ്രസിഡന്റ് രാമൻ സിങ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്കൊടുവിലാണ് തീരുമാനം. ഡോ. ധാൻ സിങ് റാവത് അടുത്ത മുഖ്യമന്ത്രിയാകാനാണ് സാധ്യത. കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കിയിരിക്കെ ഉണ്ടായിരിക്കുന്ന ഈ നടപടി പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടാൻ കാരണമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

spot_img

Related Articles

Latest news