മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ വിമൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും വനിതാ രത്നങ്ങളെ ആദരിക്കലും നടന്നു. വിമൻസ് വിംഗ് കൺവീനർ സഫീന ഇഖ്‌ബാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര ഏർവാടിയിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കൗൺസിലറും ട്രെയിനറുമായ ശ്രീമതി. മറിയാമ്മ തോമസ് “സ്ത്രീകളിലെ മനസികാരോഗ്യം; പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും” എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ വിവിധ മേഖലകളിൽ തങ്ങളുടെതായ കഴിവ് തെളിയിച്ച വനിതാ രത്നങ്ങളായ ആയിഷ പി. വി ഒഴലക്കുന്ന്, സുഹറ ടീച്ചർ ചളിക്കോട്, റോസിന കൊടുവള്ളി, തുഷാര പൂനൂർ, ഷൈജ, സോഫി നടുവണ്ണൂർ, സൈനബ പൂനൂർ എന്നിവരെ ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ വിമൻസ് വിംഗ് പൊന്നാടയണിയിച്ച് ആദരിച്ചു. പൂനൂർ GMUP സ്കൂളി വെച്ച് നടന്ന വനിതാ ദിനാചരണ പരിപാടിക്ക് ശ്രീമതി. സൗദാ ബീവി സ്വാഗതവും ശ്രീമതി. റഹ്മത്ത് എളേറ്റിൽ നന്ദിയും പറഞ്ഞു.