ക്രിപ്റ്റോ കറന്‍സി : പരീക്ഷണത്തിന് കേന്ദ്ര സർക്കാർ തയ്യാർ

ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി : ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ക്രിപ്റ്റോ കറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇക്കാര്യത്തില്‍ പരീക്ഷണത്തിന് കേന്ദ്ര സർക്കാർ തയ്യാർ തയ്യാറാണെന്ന് അവര്‍ വ്യക്തമാക്കി.

റിസര്‍വ് ബാങ്കാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. പുതിയ സാങ്കേതിക വിദ്യയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കില്ല. ഡിജിറ്റല്‍ കറന്‍സി വിഷയത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത് . സാങ്കേതിക വിപ്ലവത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ റിസര്‍വ് ബാങ്കിന് താത്പ്പര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

spot_img

Related Articles

Latest news