വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: സ്‌ട്രോക്ക് രോഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും ആധികാരിക സംഘടനയായ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഡബ്ല്യു എസ് ഒ എയ്ഞ്ചല്‍സ് അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ലഭിച്ചു. സ്‌ട്രോക്ക് ചികിത്സയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതിന് വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി പരിശോധിക്കുകയും ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസിനെ അവാര്‍ഡിനായി പരിഗണിച്ചത്.

ഉന്നത നിലവാരം പുലര്‍ത്തുന്ന ആശുപത്രികള്‍ക്കുള്ള ‘പ്ലാറ്റിനം’ അവാര്‍ഡിനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിനെ പരിഗണിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്ഥാപനം ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത് എന്ന സവിശേഷതകൂടിയുണ്ട്.

സ്‌ട്രോക്ക് ബാധിതനായ വ്യക്തി ആശുപത്രിയിലെത്തുന്നത് മുതല്‍ നല്‍കുന്ന ചികിത്സകളുടെ വിവിധ ഘട്ടങ്ങളും രോഗി എത്തിച്ചേര്‍ന്നത് മുതല്‍ രോഗനിര്‍ണ്ണയത്തിനായെടുക്കുന്ന പരിശോധനകള്‍ക്കിടയിലെ സമയവുമെല്ലാം വിശദമായി സ്‌ക്രീനിംഗ് കമ്മിറ്റി വിലയിരുത്തും. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ ഡാറ്റബേസ് പരിശോധിച്ചാണ് ഇത് പൂര്‍ത്തീകരിക്കുന്നത്.

‘സ്‌ട്രോക്ക് ചികിത്സ നല്‍കുന്ന ഇന്ത്യയിലെ എല്ലാ പ്രമുഖ ആശുപത്രികളും വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളാണ്. ഇത്തരം ആശുപത്രികള്‍ക്കിടയില്‍ നിന്ന് ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെടുന്നത് അഭിമാനാര്‍ഹമായ നേട്ടാണ്’ എന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ന്യൂറോസയന്‍സസ് വിഭാഗം മേധാവി ജേക്കബ് പി ആലപ്പാട്ട് പറഞ്ഞു.

spot_img

Related Articles

Latest news