ന്യൂ ഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം പി യായ പി സി ചാക്കോ കോൺഗ്രസ് വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് രാജി. ഇത്തവണ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ ഉള്ള കടുത്ത അമർഷത്തിലാണ് രാജിപ്രഖ്യാപനമെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ കോൺഗ്രസ്സില്ല; എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ; ആ രണ്ട് പാർട്ടികളും തമ്മിലുള്ള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്ന് പി സി ചാക്കോ ആരോപിക്കുന്നു.
വളരെ നാടകീയമായ പ്രഖ്യാപനമാണ് നാല് തവണ എംപിയായ പി സി ചാക്കോ നടത്തിയത്. ദേശീയതലത്തിൽ കോൺഗ്രസിന്‍റെ മുഖമായിരുന്നു അദ്ദേഹം. കേരളത്തിൽ കോൺഗ്രസുകാരനായി കഴിയാനാകില്ലെന്ന് പി സി ചാക്കോ ആരോപിക്കുന്നു. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് ഒരു ചർച്ചയുമുണ്ടായില്ല. മണ്ഡലങ്ങളിൽ ഏതൊക്കെ സ്ഥാനാർത്ഥികളെന്ന് പോലും ഇപ്പോഴും തനിക്കറിയില്ല. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പട്ടിക അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.
ഇതിനെതിരെ താനും വി എം സുധീരനും പല തവണ പരാതിപ്പെട്ടു. ഒരു ഫലവുമുണ്ടായിട്ടില്ല. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കിയെന്നും ചാക്കോ ആരോപിക്കുന്നു.തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ അടുത്ത ആളുമായ പിസി ചാക്കോ കോൺഗ്രസ് വിട്ടു. കോൺഗ്രസ് പാർട്ടിക്കകത്ത് ജനാധിപത്യം നഷ്ട്ടപെട്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജി.
കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിര്ന്ന നേതാക്കളുടെ പടയൊരുക്കം പൊതുമണ്ഡലത്തിൽ സജീവ ചർച്ച വിഷയമാണ്. ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ തുടങ്ങിയവരും കോൺഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ അവസരത്തിൽ പിസി ചാക്കോയെ പോലെ മുതിർന്ന നേതാക്കളുടെ രാജി തീർച്ചയായും കോൺഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട് .