കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇന്നു(10-03-2021) മുതൽ അപേക്ഷിക്കാം. ബി.ടെക്, ഇൻറഗ്രേറ്റഡ് എം.എസ്‌സി. (അഞ്ച് വർഷം), ബി.കോം./ബി.ബി.എ. എൽഎൽ.ബി, ബി.ടെക് എൽ എൽ .ബി. (മൂന്നുവർഷം), എൽഎൽ.എം., എം.എ., എം.എസ്‌സി., എം.ബി. എ., എം.ടെക്., എം.വൊക്., എം.ഫിൽ., പിഎച്ച്.ഡി., ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശന നടപടികളാണ് ഇന്നു തുടങ്ങുന്നത്.
എം.ഫിൽ, പി.എച്ച്.ഡി., ഡിപ്ലോമ ഒഴിയെയുള്ള എല്ലാ യു.ജി./പി.ജി. പ്രോമുകളിലെയും പ്രവേശനം ജൂൺ 12, 13, 14 തീയതികളിൽ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയായിരിക്കും. രജിസ്ട്രേഷൻ മാർച്ച് 31 വരെ നടത്താം. വൈകൽ ഫീസോടെ ഏപ്രിൽ ഏഴ് വരെയും രജിസ്റ്റർ ചെയ്യാം. ഓൺലൈനായി അപേക്ഷാ ഫീസടയ്ക്കാൻ, ഏപ്രിൽ എട്ടുവരെ സൗകര്യമുണ്ടാകും.
എം.ബി.എ. പ്രവേശനത്തിന് എ.ഐ.സി.ടി.ഇ. യുടെ സി.മാറ്റ്/കേരള കെ- മാറ്റ്/ഐ.ഐ.എം. കാറ്റ് നിർബന്ധമാണ്. ഇതിലെ സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ, ഇൻറർവ്യൂ സ്കോർ എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യും.
എം.ടെക്. പ്രോഗ്രാമുകൾക്ക് ഏപ്രിൽ 21 വരെ രജിസ്റ്റർ ചെയ്യാം. ഫൈനോടെ ഏപ്രിൽ 30 വരെയും. എം.ടെക്. പ്രവേശനത്തിന് ഗേറ്റ് സ്കോർ ഉള്ളവർക്ക് മുൻഗണനയുണ്ട്. ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻറ് നടത്തുന്ന ഡിപ്പാർട്ടുമെൻറൽ അഡ്മിഷൻ ടെസ്റ്റ് സ്കോർ അടിസ്ഥാനത്തിൽ ഇവരെ പ്രവേശനത്തിനായി പരിഗണിക്കും. വിവരങ്ങൾക്ക്: https://admissions.cusat.ac.in