ഇരിട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അങ്കത്തട്ടൊരുങ്ങിയതോടെ യുവതയുടെ കരുത്തുമായി അട്ടിമറി വിജയത്തിലൂടെ പേരാവൂർ പിടിക്കാൻ പോരാട്ട യൗവനത്തിൻ്റെ യുവതുർക്കി കെ.വി.സക്കീർ ഹുസൈൻത്തിനിറങ്ങി
സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സി പി എം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കെ.വി സക്കീർഹുസൈൻ ഇന്നലെ മുതൽ പരസ്യ പ്രചരണത്തിനും റോഡ് ഷോയിലൂടെ തുടക്കം കുറിച്ചു
കൈവിട്ട പേരാവൂരിനെ ഇടതോരത്തുറപ്പിക്കാൻ ഇക്കുറി പേരാവൂരിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി സി പി എമ്മിലെ യുവ നേതാവും സി പി എം ഇരിട്ടി ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവുമായ
കെ വി സക്കീർ ഹുസൈനെയാണ് സി പി എംപോർക്കളത്തിലിറക്കുന്നത്
വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലുടെ വളർന്ന് തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ മലയോരത്തിൻ്റെ അമരക്കാരനായും യുവജനപ്രസ്ഥാനത്തിൻ്റെ സംസ്ഥാന നേതൃനിരയിലേക്കും വളർന്ന സക്കീർ ഹുസൈൻ ജനകീയതയിലുന്നിയ സംഘാടന മികവും പ്രക്ഷോഭ -പോരാട്ടരംഗത്തെ അനുഭവക്കരുത്തുമായാണ് അങ്കത്തട്ടിലേക്കു ചുവടുവെയ്ക്കുന്നത്
ഉളിയിൽ വാണീവിലാസം എൽ പി സ്കൂൾ, പാലാ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, ഇരിട്ടി മഹാരാജാസ് കോളജ്,മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളജ് എന്നിവിടങ്ങളിലായാണ് പ0നം പൂർത്തിയാക്കിയത് മട്ടന്നൂർഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുംഎസ് എഫ് ഐ യിലൂടെ പൊതു പ്രവർത്തനമാരംഭിച്ച സക്കീർ ഹുസൈൻ ബാലസംഘം വില്ലേജ് സെക്രട്ടറി, എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗമായും യുണിവേഴ്സിറ്റി കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്
ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി, ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്.
Media wings : kannoor