മുംബൈ: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആഹ്വാനം ചെയ്ത ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാർച്ച് 15,16 തീയതികളിൽ നടക്കും. രണ്ടു പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുളള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ശനി, ഞായർ ദിവസങ്ങളിലെ അവധിയും രണ്ടു ദിവസത്തെ പണിമുടക്കും ചേർന്ന് വരുന്നതിനാൽ നാലു ദിവസം ബാങ്ക് ഇടപാടുകൾക്ക് തടസ്സമുണ്ടാവും