ഓട്ടോറിക്ഷകളിലെ തിരഞ്ഞെടുപ്പ് പരസ്യവുംവെച്ച് ചുമ്മാതങ്ങ് ഓടാമെന്ന് കരുതാന്‍വരട്ടെ. ഇത്തരം പ്രചാരണത്തിന് മോട്ടര്‍വാഹനവകുപ്പ് നിശ്ചയിച്ച തുകകേട്ടാല്‍ ഒന്ന് സഡന്‍ ബ്രേക്കിടും. ഒരുമാസത്തേക്ക് 2000 രൂപ. തയ്യാറാകാത്തവരില്‍നിന്ന് പിഴ ഈടാക്കും. ഓട്ടോറിക്ഷാ ഉടമയുടെ പേരിലാണ് നടപടിയുണ്ടാകുക._
എൽ.ഡി.എഫ്.’ എന്ന പരസ്യവാചകമാണ് ഓട്ടോറിക്ഷകളുടെ മുകളില്‍ ഇടംപിടിച്ചത്. ഇതേക്കുറിച്ച് യു.ഡി.എഫ്. പരാതി നല്‍കിയിരുന്നു. വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇതുപ്രകാരം ഓട്ടോറിക്ഷയുടെ മുകള്‍ഭാഗം അളന്നു തിട്ടപ്പെടുത്തിയാണ് തുക നിശ്ചയിച്ചത്. തിരുവനന്തപുരം നഗരത്തില്‍മാത്രം 500-ഓളം ഓട്ടോകളില്‍ പരസ്യം പതിച്ചിട്ടുണ്ട്._
_ഇതില്‍ നിയമലംഘനമില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. പരസ്യം പതിക്കുന്ന വാഹനം മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കണം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വാഹനം തടഞ്ഞുള്ള പരിശോധന ഉണ്ടാകില്ല. പകരം ഇ-ചെലാന്‍ വഴി പിഴ ചുമത്താനാണ് നീക്കം._