ക​ഴി​ഞ്ഞ​ വ​ര്‍​ഷം കൊല്ലപ്പെട്ടത്​ 65 മാധ്യമ പ്രവര്‍ത്തകര്‍

ബ്ര​സ​ല്‍​സ് ​: ക​ഴി​ഞ്ഞ​ വ​ര്‍​ഷം ലോ​ക​ത്ത്​ 65 മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ജേര്‍​ണ​ലി​സ്​​റ്റ്​​സ്. 2019ലേ​തി​നേ​ക്കാ​ള്‍ 17 പേ​ര്‍ അ​ധി​കം 2020ല്‍ ​കൊ​ല്ല​​പ്പെ​ട്ടു. 1990ലെ ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക ക​ണ​ക്കി​ലെ നി​ര​ക്കി​ലേ​ക്ക്​ ലോ​കം വീ​ണ്ടും എ​ത്തി​യ​താ​യി കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടിന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ട്​ ഫെ​ഡ​റേ​ഷ​ന്‍ വെ​ളി​പ്പെ​ടു​ത്തി. ക​രു​തി​ക്കൂ​ട്ടി​യു​ള്ള അ​ക്ര​മ​ങ്ങ​ള്‍, ബോം​ബാ​ക്ര​മ​ണം, വെ​ടി​വെ​പ്പ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ കൊ​ല​പാ​ത​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യി​ട്ടു​ള്ള​ത്.

പ്ര​ധാ​ന​മാ​യും 16 രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​ക്കി​ര​യാ​യി​ട്ടു​ള്ള​ത്. 1990 മു​ത​ലാ​ണ്​ ഫെ​ഡ​റേ​ഷ​ന്‍, കൊ​ല​പാ​ത​ക​ത്തി​നി​ര​യാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​ണ​ക്കെ​ടു​ത്തു തു​ട​ങ്ങി​യ​ത്. 1990 ന് ഇ​തി​ന​കം 2,680 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന പ​ട്ടി​ക​യി​ല്‍ മെ​ക്​​സി​ക്കോ ആ​ണ്​ മു​ന്നി​ല്‍ – ​ഐ‌.​ എ​ഫ്‌.​ ജെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍​റ​ണി ബെ​ലാ​ഞ്ച​ര്‍ പ​റ​ഞ്ഞു. 14 കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്ത്​ 2020ല്‍ ​അ​​ര​ങ്ങേ​റി​യ​ത്.

അ​ഫ്​​ഗാ​നി​സ്​​താ​നി​ല്‍ 10 മ​ര​ണ​ങ്ങ​ളു​ണ്ടാ​യി. പാ​കി​സ്​​താ​നി​ല്‍ ഒമ്പത്, ഇ​ന്ത്യ​യി​ല്‍ എ​ട്ട്, ഫി​ലി​പ്പീ​ന്‍​സി​ലും സി​റി​യ​യി​ലും നാ​ലു​ വീ​തം, നൈ​ജീ​രി​യ, യ​മ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​തം. ഇ​റാ​ഖ്, സൊ​മാ​ലി​യ, ബം​ഗ്ലാ​ദേ​ശ്, കാ​മ​റൂ​ണ്‍, ഹോ​ണ്ടു​റാ​സ്, പ​രാ​ഗ്വേ, റ​ഷ്യ, സ്വീ​ഡ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്ന​താ​യി ഐ.​എ​ഫ്.​ജെ ജ​ന​റ​ല്‍ സെ​​ക്ര​ട്ട​റി ആ​ന്‍​റ​ണി ബെ​ലാ​ഞ്ച​ര്‍ പ​റ​ഞ്ഞു. 2021 മാ​ര്‍​ച്ച്‌ വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം ലോ​ക​ത്ത്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 229 മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്നു​ണ്ട്. തു​ര്‍​ക്കി​യി​ല്‍ മാ​ത്രം 67 പേ​ര്‍ ജ​യി​ലി​ലാ​ണ്. ചൈ​ന​യി​ല്‍ 23, ഈ​ജി​പ്തി​ല്‍ 20, എ​റി​ത്രീ​യ​യി​ല്‍ 16, സൗ​ദി അ​റേ​ബ്യ​യി​ല്‍ 14 എ​ന്നി​ങ്ങ​നെ പോ​കു​ന്നു ത​ട​വു​കാ​രു​ടെ ക​ണ​ക്ക്.

spot_img

Related Articles

Latest news