കൊളംബോ : ചില യൂറോപ്യൻ രാജ്യങ്ങൾക്കു പുറകെ ബുർഖ നിരോധന നീക്കവുമായി ശ്രീലങ്കയും . മതതീവ്രവാദം വളരുന്നത് കൊണ്ടാണ് ബുർഖ മുസ്ലീങ്ങളുടെ ഇടയിൽ വ്യാപകമായത് എന്നാണ് ഇതിനു കണ്ടെത്തുന്ന ന്യായീകരണം.
ശ്രീലങ്കയിൽ വളരെ ചെറിയ ന്യൂനപക്ഷമാണ് മുസ്ലീങ്ങൾ. മുഖം പൂർണമായും മറച്ചുകൊണ്ടുള്ള വസ്ത്രം എന്ന നിലയിൽ നിഖാബ് ഒഴിവാക്കാനായിരിക്കും നിയമം കൊണ്ട് വരിക.ബുർഖ നിരോധനത്തിന് പുറമെ ആയിരക്കണക്കിനായ മദ്രസ്സകളും അടച്ചിടാൻ സർക്കാർ തയ്യാറെടുക്കുന്നു. ശ്രീലങ്കൻ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ശരത് വീരശേഖര വാർത്ത സമ്മേളനത്തിൽ അറിയിച്ചതാണ് ഈക്കാര്യം.