മുസ്ലീം ലീഗ് : ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ നീക്കം

സ്ഥാനാർഥി നിര്‍ണയത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ് നില്‍ക്കുന്നവരെ ആണ് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. നേതൃത്വത്തിന് എതിരെ ഇന്നലെ പരസ്യമായി രംഗത്ത് എത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവഹാജിയുമായി ഇന്ന് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തും.

പെതുവെ മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം കുറ്റമറ്റതാണെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ അമര്‍ഷം ഇപ്പോള്‍ പുറത്തുവരുകയാണ്. ഇത് അവസാനിപ്പിക്കാന്‍ ആണ് ലീഗ് ചര്‍ച്ചകള്‍ നടത്തുന്നത്. പാണക്കാട് തങ്ങളുടെതാണ് ലീഗിലെ അവസാന വാക്ക് അദ്ധേഹത്തിന്റെ വാക്കുകളെ ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്ന പതിവും ഇല്ല.

എന്നാല്‍ ഇത്തവണ ലീഗ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി പ്രവര്‍ത്തകര്‍ പാണക്കാട് എത്തുകയും തെരുവില്‍ ഇറങ്ങുകയും ചെയ്തു.

ബാവഹാജിക്ക് ലീഗ് നല്‍കിയ വാഗ്ദാനം രാജ്യസഭാ സീറ്റ് നല്‍കാമെന്നായിരുന്നു. അതല്ലെങ്കില്‍ നിയമസഭാ സീറ്റില്‍ പരിഗണിക്കാമെന്നും ആയിരുന്നു. എന്നാല്‍ ഇത് രണ്ടും നടക്കാത്തതിനാല്‍ ആണ് സി.പി ബാവഹാജി പരസ്യമായി രംഗത്ത് എത്തിയത്.

തവനൂരിലെ വലിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബാവഹാജിക്കായി പരസ്യമായി രംഗത്ത് എത്തുകയും ജനപ്രതിനിധികള്‍ അടക്കം രാജിവെക്കുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്താണ് ഇന്ന് അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നത്.

spot_img

Related Articles

Latest news