ട്രാ​യി ഒ.​ടി.​പി സ​ന്ദേ​ശ​ങ്ങ​ള്‍​ വി​ല​ക്കി; റേ​ഷ​ന്‍​ വി​ത​ര​ണത്തിൽ പ്ര​തി​സ​ന്ധി​

ഉടന്‍ പു​​നഃ​​സ്ഥാ​​പി​​ക്കും – ഭ​​ക്ഷ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫി​​സ്

തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ണി​​ജ്യാ​​വ​​ശ്യം മു​​ന്‍​​നി​​ര്‍​​ത്തി​​യു​​ള്ള എ​​സ്.​​എം.​​എ​​സു​​ക​​ള്‍​​ക്ക് ട്രാ​​യ് നി​​യ​​ന്ത്ര​​ണ​​മേ​​ര്‍​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് റേ​​ഷ​​ന്‍ വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ല്‍. ടെ​​ലി​​കോം ക​​മ്പ​​നി​​ക​​ളു​​ടെ ബ്ലോ​​ക്ക് ചെ​​യി​​ന്‍ പ്ലാ​​റ്റ്ഫോ​​മി​​ല്‍ ഐ​​ഡി​​യും ക​​ണ്ട​​ന്‍​​റും ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യാ​​ത്ത സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ എ​​സ്.​​എം.​​എ​​സു​​ക​​ളെ​​ല്ലാം ട്രാ​​യ് ത​​ട​​ഞ്ഞ​​തോ​​ടെ കാ​​ര്‍​​ഡു​​ട​​മ​​ക​​ള്‍​​ക്ക് ഒ.​​ടി.​​പി വ​​ഴി​​യു​​ള്ള റേ​​ഷ​​ന്‍ വി​​ത​​ര​​ണം മു​​ട​​ങ്ങി.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ വി​​വ​​ര സു​​ര​​ക്ഷ മു​​ന്‍​​നി​​ര്‍​​ത്തി 2018ലാ​​ണ് വാ​​ണി​​ജ്യാ​​വ​​ശ്യ​​ങ്ങ​​ള്‍​​ക്കു​​ള്ള എ​​സ്.​​എം.​​എ​​സു​​ക​​ള്‍​​ക്ക് നി​​യ​​ന്ത്ര​​ണം കൊ​​ണ്ടു​​വ​​രാ​​നു​​ള്ള ച​​ട്ട​​ക്കൂ​​ട് ട്രാ​​യ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. എ​​സ്.​​എം.​​എ​​സു​​ക​​ളു​​ടെ ഉ​​ള്ള​​ട​​ക്ക​​വും ഐ​​ഡി​​യും ടെ​​ലി​​കോം ക​​മ്പ​​നി​​ക​​ളു​​ടെ ബ്ലോ​​ക്ക് ചെ​​യി​​ന്‍ ര​​ജി​​സ്ട്രി​​യി​​ല്‍ മു​​ന്‍​​കൂ​​ട്ടി ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്ന​​താ​​ണ് ഇ​​തി​​ലെ പ്ര​​ധാ​​ന നി​​ര്‍​​ദേ​​ശം.

ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഒ​​ത്തു​​നോ​​ക്കി കൃ​​ത്യ​​മാ​​ണെ​​ങ്കി​​ല്‍ മാ​​ത്ര​​മേ സ​​ന്ദേ​​ശം ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍​​ക്ക് അ​​യ​​ക്കൂ. അ​​ല്ലെ​​ങ്കി​​ല്‍ ഇ​​വ ഡി​​ലീ​​റ്റ് ചെ​​യ്യ​​പ്പെ​​ടും. ഇ​​തു​​സം​​ബ​​ന്ധി​​ച്ച്‌ തു​​ട​​ര്‍​​ച്ച​​യാ​​യ അ​​റി​​യി​​പ്പു​​ക​​ള്‍ ട്രാ​​യ് ന​​ല്‍​​കി​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​വ മു​​ഖ​​വി​​ല​​ക്കെ​​ടു​​ക്കാ​​ന്‍ ബി.​​എ​​സ്.​​എ​​ന്‍.​​എ​​ല്‍, ഐ​​ഡി​​യ അ​​ട​​ക്കം മൊ​​ബൈ​​ല്‍ ക​​മ്പനി​​ക​​ളും ഭ​​ക്ഷ്യ​​പൊ​​തു​​വി​​ത​​ര​​ണ​​വ​​കു​​പ്പും ത​​യാ​​റാ​​യി​​ല്ല. തു​​ട​​ര്‍​​ന്നാ​​ണ് ഒ​​രാ​​ഴ്ച മു​​മ്പ് റേ​​ഷ​​ന്‍ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള മൊ​​ബൈ​​ല്‍ ഒ.​​ടി.​​പി സ​​ന്ദേ​​ശ​​ങ്ങ​​ള്‍ ട്രാ​​യ് ത​​ട​​ഞ്ഞ​​ത്.

ഇ​​ല​​ക്​​​ട്രോ​​ണി​​ക് പോ​​യ​​ന്‍​​റ് ഓ​​ഫ് സെ​​യി​​ല്‍ (ഇ-​​പോ​​സ്) യ​​ന്ത്ര​​ത്തി​​ല്‍ ബ​​യോ​​മെ​​ട്രി​​ക് സം​​വി​​ധാ​​നം പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​വ​​ര്‍​​ക്ക് റേ​​ഷ​​ന്‍ വാ​​ങ്ങാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണ് ഒ.​​ടി.​​പി. കൈ​​വി​​ര​​ല്‍ പ​​തി​​യാ​​ത്ത ഘ​​ട്ട​​ത്തി​​ല്‍ റേ​​ഷ​​ന്‍കാ​​ര്‍ഡു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​ട്ടു​​ള്ള കാ​​ര്‍​​ഡു​​ട​​മ​​യു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണി​​ലേ​​ക്ക് ഒ.​​ടി.​​പി സ​​ന്ദേ​​ശ​​മെ​​ത്തും. ഈ ​​നാ​​ല​​ക്ക ന​​മ്പ​​ര്‍ മെ​​ഷീ​​നി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന മു​​റ​​ക്ക് ഉ​​പ​​ഭോ​​ക്താ​​വി​​ന് സാ​​ധ​​ന​​ങ്ങ​​ള്‍ ല​​ഭി​​ക്കും.

ഒ.​​ടി.​​പി ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മാ​​ന്വ​​ല്‍ ഇ​​ട​​പാ​​ടി​​ലൂ​​ടെ റേ​​ഷ​​ന്‍ വി​​ത​​ര​​ണം ന​​ട​​ത്താ​​ന്‍ വ്യാ​​പാ​​രി​​ക​​ള്‍​​ക്ക് സൗ​​ക​​ര്യ​​മു​​ണ്ടെ​​ങ്കി​​ലും സി​​വി​​ല്‍ സ​​പ്ലൈ​​സ് ഡ​​യ​​റ​​ക്ട​​റി​​ല്‍​​നി​​ന്ന്​ നി​​ര്‍​​ദേ​​ശം ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ല്‍ ഭൂ​​രി​​ഭാ​​ഗം ക​​ച്ച​​വ​​ട​​ക്കാ​​രും മാ​​ന്വ​​ല്‍ വി​​ത​​ര​​ണ​​ത്തി​​ന് ത​​യാ​​റ​​ല്ല. ഇ​​ത് പ​​ല​​യി​​ട​​ങ്ങ​​ളി​​ലും കാ​​ര്‍​​ഡു​​ട​​മ​​ക​​ളും വ്യാ​​പാ​​രി​​ക​​ളും ത​​മ്മി​​ലു​​ള്ള ത​​ര്‍​​ക്ക​​ത്തി​​നി​​ട​​യാ​​ക്കു​​ന്നു​​ണ്ട്.

നി​​ശ്ച​​ല​​മാ​​യ ഒ.​​ടി.​​പി സം​​വി​​ധാ​​നം ഉ​​ട​​നെ പു​​ന​​രാ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന് ഓ​​ള്‍ കേ​​ര​​ള റീട്ടയി​​ല്‍ റേ​​ഷ​​ന്‍ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍​​റ് ജോ​​ണി നെ​​ല്ലൂ​​രും ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ടി. ​​മു​​ഹ​​മ്മ​​ദാ​​ലി​​യും സ​​ര്‍​​ക്കാ​​റി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

എ​​സ്.​​എം.​​എ​​സു​​ക​​ളു​​ടെ ഉ​​ള്ള​​ട​​ക്ക​​വും മ​​റ്റ് വി​​വ​​ര​​ങ്ങ​​ളും ടെ​​ലി​​കോം ക​​മ്പ​​നി​​ക​​ളു​​ടെ ബ്ലോ​​ക്ക് ചെ​​യി​​ന്‍ പ്ലാ​​റ്റ്ഫോ​​മി​​ലേ​​ക്ക് ന​​ല്‍​​കി​​യി​​ട്ടു​​ണ്ട്​. ട്രാ​​യി​​യു​​ടെ അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ലു​​ട​​ന്‍ ഒ.​​ടി.​​പി സം​​വി​​ധാ​​നം പു​​നഃ​​സ്ഥാ​​പി​​ക്കും.

spot_img

Related Articles

Latest news