സ്ഥാനാർത്ഥി പട്ടികയെക്കാൾ നീണ്ടത് രാജിവച്ചവരുടെ പട്ടിക

സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിനെത്തുടർന്ന് ഇതുവരെ പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെച്ച പ്രമുഖ കോൺഗ്രസ് നേതാക്കൾ താഴെ പറയുന്നവരാണ്.

പി.മോഹൻരാജ് – പത്തനംതിട്ട മുൻ ഡി.സി.സി.പ്രസിഡണ്ട്. കോന്നി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായിരുന്നു. നിലവിൽ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചു. മറ്റ് പാർട്ടികളിലേക്ക് പോകില്ലെന്ന് പ്രഖ്യാപനം.

കെ. നീലകണ്ഠൻ – കെ.പി.സി.സി.സെക്രട്ടറി. ഉദുമയിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചു.

ലാൽ വർഗ്ഗീസ് കൽപ്പകവാടി – കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്. ആലപ്പുഴയിൽ സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞു കേട്ടിരുന്നു.

സോണി സെബാസ്റ്റ്യൻ – കെ.പി.സി.സി. ജനറൽ സെക്രട്ടറി. എ ഗ്രൂപ്പ് നേതാവ്. ഇരിക്കൂർ ആഗ്രഹിച്ചു; കിട്ടിയില്ല.

പി. ടി. മാത്യു – കണ്ണൂർ ജില്ലാ യു. ഡി. എഫ്. ചെയർമാൻ, എ.ഗ്രൂപ്പിലെ പ്രമുഖൻ. സോണിക്ക് സീറ്റ് നിഷേധിച്ചതാണ് രാജിക്ക് കാരണം.

എം.പി.മുരളി – കെ.പി.സി.സി.സെക്രട്ടറി. സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിച്ചതാണ് കാരണം.

ലതികാ സുഭാഷ്‌ – മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ.വൈപ്പിൻ, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നു.

രമണി പി.നായർ – കെ.പി.സി.സി.സെക്രട്ടറി. തിരുവനന്തപുരത്തെ വാമനപുരം മണ്ഡലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പക്ഷേ കിട്ടിയില്ല. മറ്റ് പാർട്ടികളിലേക്കില്ലെന്ന് പ്രഖ്യാപനം.

ഇവരെ കൂടാതെ നിരവധി ഡി.സി.സി.- മണ്ഡലം തല ഭാരവാഹികൾ തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ച് നേതൃത്വത്തിനു നേരെ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.

spot_img

Related Articles

Latest news