മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തങ്ങളില്ലെന്ന് ഫോര്‍ഡ്വേഡ് ബ്ലോക്ക് അറിയിച്ചതോടെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍ 93 ആയി.
ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ടുമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നുവെന്ന സി.പി.എം ആരോപണത്തെ തുടര്‍ന്ന് മലമ്പുഴ സീറ്റിലെ ഘടകകക്ഷി സ്ഥാനാര്‍ഥി ജോണ്‍ ജോണിനെ മാറ്റി ആ സീറ്റ് കോണ്‍ഗ്രസ് തിരിച്ചുവാങ്ങിയിരുന്നു.
ഇടതുപക്ഷ നേതാവിനെതിരെ മറ്റൊരു ഇടതുപക്ഷ പാര്‍ട്ടി മത്സരിക്കുന്നത് ശരിയല്ലെന്ന വാദം പറഞ്ഞാണ് ധര്‍മടം സീറ്റ് ഫോര്‍വേഡ് ബ്ലോക്ക് വേണ്ടെന്നുവെച്ചത്. കൊല്ലം, ചാത്തന്നൂര്‍, കുണ്ടറ സീറ്റുകളിലൊന്ന് വിട്ടുനല്‍കണമെന്ന ആവശ്യം അംഗീകരിക്കാതെ പകരം ധര്‍മടം നൽകിയെങ്കിലും അവിടെ പോരാട്ടത്തിന് തക്കവിധം പാര്‍ട്ടിക്ക് ശക്തിയില്ലെന്നതിനാലാണ് മത്സരിക്കേണ്ടെന്ന് ഫോര്‍വേഡ് ബ്ലോക്ക് തീരുമാനിച്ചത്.
എങ്കിലും ബിജെ.പിക്കെതിരെ നേമം സീറ്റില്‍ കെ. മുരളീധരനെ ഇറക്കാനായെങ്കിലും, പിണറായി വിജയനെതിരെ പറ്റിയ സ്ഥാനാര്‍ഥിയെ തേടി അലച്ചില്‍ തുടരുകയാണ്.