പരിസരവാസികൾ പ്രതിഷേധത്തിനൊരുങ്ങുന്നു.

മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ കറുത്തപറമ്പ് ഓവുങ്ങൽ ഭാഗത്ത് രാത്രി കാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവ് കാഴ്ച്ചയാവുന്നു. മുക്കം അരീക്കോട് മെയിൻ റോഡരികിലും തോട്ടിലേക്കുമാണ് ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.

ഇവിടെങ്ങളിലുള്ള നീർചാലുകൾ ചെന്ന് പതിക്കുന്നത് ഇരുവഞ്ഞിപ്പുഴയിലും പരിസര പ്രദേശങ്ങളിലുമാണ്. വേനപ്പാറ കെട്ടിൽ പ്രദേശങ്ങളിലെ നൂറ് കണക്കിന് വീട്ടുകാർ ഉപയോഗിക്കുന്ന ജലനിധി പൈപ്പിനും വാട്ടർ ടാങ്കിൻ്റെ പരിസരത്തുമാണ് കഴിഞ്ഞ രാത്രിയും ഇത്തരക്കാർ കക്കൂസ് മാലിന്യം നിക്ഷേപിച്ചത്.

ഇതിനു മുമ്പും ഇവിടെങ്ങളിൽ മാലിന്യം തള്ളുന്നതിനെ തുടർന്ന് അവരെ കണ്ടെത്തുവാനായി പരിസരവാസികൾ പല രാത്രികളിലായി ഉറക്കമൊഴിഞ്ഞ് കാത്തിരുന്നിരുന്നതിൻ്റെ ഫലമായി വാഹനവും അതിൻ്റെ നമ്പറും മനസ്സിലാക്കുവാൻ സാധിച്ചിരുന്നു. എന്നാൽ വാഹനത്തേയോ ഡ്രൈവറേയോ അവർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല.

ഒരു മിനി ടാങ്കറാണ് ഇവിടെങ്ങളിൽ ഇത്തരത്തിലുള്ള മാലിന്യങ്ങൾ തള്ളുന്നത് എന്ന് മനസ്സിലാക്കുകയും അത് പ്രകാരം മുക്കം പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകയും ചെയ്തിരുന്നു. എന്നാൽ തുടർന്നുള്ള നടപടികളുമായി ബന്ധപ്പെട്ട അധികാരികൾ മുന്നോട്ട് പോയിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

സമാനമായ രീതിയിൽ പലവട്ടം ഇവിടെ ഇത്തരത്തിലുള്ള മാലിന്യം തള്ളി ടാങ്കർ ലോറി കടന്ന് പോകുകയും. പിടിക്കാൻ ശ്രമിച്ച നാട്ടുകാരെ ടാങ്കർ ലോറി ഇടിപ്പിച്ച് കൊല്ലാൻ വരെ ശ്രമമുണ്ടായതായും എൻ്റെ മുക്കം സന്നദ്ധ സേന വളണ്ടിയർ ബാബു എള്ളങ്ങൽ പറഞ്ഞു.

ഈ സംഭവത്തിനുത്തരവാദികളെ കണ്ടത്തണമെന്നാവശ്യപ്പെട്ട് ടാങ്കർ ലോറിയുടെ നമ്പർ സഹിതം പരാതി നൽകിയെങ്കിലും അതിനും യാതൊരു നടപടികളും പോലീസിൻ്റെ ഭാഗത്ത് നിന്നോ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല എന്നതാണ് പരാതിക്കാർ ഉന്നയിക്കുന്നത്.

ഓടത്തെരുവ് മുതൽ കറുത്തപറമ്പ് ഭാഗങ്ങളിൽ ഇത്തരത്തിലുള്ള മാല്യ ന്യങ്ങൾ തള്ളുന്നത് നിത്യസംഭവമാണ്.ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഇത്തരം മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം എന്നതുൾപ്പെടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിസരവാസികൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ബന്ധപ്പെട്ടവർ ഇനിയും എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്കൊരുങ്ങുകയാണ് പരിസരവാസികൾ. സ്ഥലം സന്ദർശിച്ച വാർഡ് മെമ്പർ ഷാഹിനാ ടീച്ചറുമായി സംസാരിച്ചപ്പോൾ ഈ വിഷയത്തിന് വേണ്ട നടപടികൾ എത്രയും വേഗത്തിൽ നാളെ നടക്കുന്ന ബോർഡ് മീറ്റിംഗിൽ തിരുമാനം ഉണ്ടാക്കുമെന്ന് ഞങ്ങളൾക്ക് ഉറപ്പു നൽകുകയുണ്ടായി.

spot_img

Related Articles

Latest news