വാരാണസി : വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കാനുള്ള ബനാറസ് ഹിന്ദു സർവകലാശാലയുടെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം. സർവകലാശാലയിലെ വനിതാ പഠന കേന്ദ്രത്തിലെ 40 ഓളം വിദ്യാർത്ഥികളുടെ സംഘമാണ് പ്രതിഷേധിച്ചത്.
ശതകോടീശ്വരൻ വ്യവസായിയായ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യുകെ ആസ്ഥാനമായുള്ള സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ എന്നിവരുടെ പേരുകളും ഒഴിവുള്ള മറ്റ് രണ്ട് തസ്തികകളിലേക്ക് പരിഗണിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.