മയ്യഴി : എൽ ഡി എഫ് പിന്തുണയുള്ള മാഹി മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി എൻ ഹരിദാസൻ വരണാധികാരി റീജണൽ അഡ്‌മിനിസ്‌ട്രേറ്റർ ശിവരാജ് മീണക്കാണ് പത്രിക നൽകിയത്. എൽഡിഎഫ് മണ്ഡലംകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രകടനമായെത്തിയാണ് പത്രിക നൽകിയത്.
എം സുരേന്ദ്രൻ, ഡോ. വി രാമചന്ദ്രൻ, എം സി പവിത്രൻ, വി ജനാർദനൻ, എൻ ഉണ്ണി, സി പി ഹരീന്ദ്രൻ, കെ പി സുനിൽകുമാർ, ടി സുരേന്ദ്രൻ, മനോളി മുഹമ്മദ്, അഡ്വ ടി അശോക്‌കുമാർ എന്നിവരും അനുഗമിച്ചു