ജിദ്ദ: കോവിഡ് കാലത്ത് അന്തരിച്ച മലയാള സാഹിത്യത്തിലെ പ്രമുഖരെ ശറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സ്മരണാഞ്ജലിയില്‍ ഗ്രന്ഥപ്പുര ജിദ്ദ അനുസ്മരിച്ചു. അക്കിത്തം, സുഗതകുമാരി, വിഷ്ണു നാരായണന് നമ്പൂതിരി, യു.എ. ഖാദര്‍, അനില്‍ പനച്ചൂരാന് ഉള്‍പ്പെടെയുള്ളവരെ ചടങ്ങില്‍ അനുസ്മരിച്ചു. എഴുത്തുകാര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞാലും അവരുടെ സൃഷ്ടികള്‍ മായാതെ കിടക്കുമെന്ന് ഹംസ മദാരി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
എഴുത്തുകാരുടെ രാഷ്ട്രീയ - അരാഷ്ട്രീയ വാദങ്ങളെ മാറ്റിനിര്‍ത്തി അവരുടെ സൃഷ്ടികള്‍ പഠിക്കുകയാണ് വേണ്ടതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. യു. എ. ഖാദര്‍ ദേശത്തിന്റെയും ഭാഷയുടെയും എഴുത്തുകാരനാകുമ്പോഴും എല്ലാ മനുഷ്യര്ക്കുംവേണ്ടിയാണ് എഴുതിയതെന്നും എല്ലാ കാലത്തും വായിക്കപ്പെടുമെന്നും പ്രഫ. ഇസ്മയില്‍ മരുതേരി പറഞ്ഞു.
ഷാജു അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു. സക്കീന ടീച്ചര്‍, ഷിബു തിരുവനന്തപുരം, നാസര്‍ വേങ്ങര, സമീര്‍ മലപ്പുറം, സൈഫു വണ്ടൂര്‍, കിസ്മത്ത് മമ്പാട്, അബ്ദുല്‍ മജീദ് നഹ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഫൈസല്‍ മമ്പാട് സ്വാഗവും സാദത്ത് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.