ന്യൂ ഡൽഹി : ആവശ്യത്തിന് വാക്സിനുകൾ ലഭ്യമാവുകയും കേന്ദ്രം അനുവദിക്കുകയും ചെയ്താൽ മൂന്ന് മാസത്തിനകം സംസ്ഥാനത്തെ എല്ലാവര്ക്കും വാക്സിൻ നല്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി. ഇപ്പോൾ 30000 പേർക്ക് മാത്രമാണ് പ്രതിദിനം വാക്സിനുകൾ നൽകുന്നത്.
ഇത് ഒന്നേകാൽ ലക്ഷമായി ഉയർത്തിയാൽ മൂന്ന് മാസത്തിനകം 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും വാക്സിനുകൾ നൽകാൻ കഴിയും. ദിനം പ്രതി കേസുകൾ കൂടുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്. മാത്രമല്ല പ്രായം കണക്കിലെടുക്കാതെ എല്ലാവർക്കും വാക്സിൻ നൽകേണ്ടതുണ്ടെന്നും കെജ്രിവാൾ വ്യക്തമാക്കി .

                                    