ഒമാനിൽ രാത്രികാല നിയന്ത്രണങ്ങൾ ഏപ്രിൽ 3 വരെ നീട്ടി

വ്യായാമത്തിനായി ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കും

വാണിജ്യ മേഖലയിലെ രാത്രികാല നിയന്ത്രണങ്ങളുടെ കാലാവധി നീട്ടുന്നതുൾപ്പടെ രാജ്യത്തെ കോവിഡ് -19 പ്രതിരോധ മാനദണ്ഡങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ ഒമാനിലെ സുപ്രീം തീരുമാനിച്ചു. മാർച്ച് 17-ന് ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഒമാനിലെ നിലവിലെ സാഹചര്യങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനങ്ങൾ അറിയിച്ചിട്ടുള്ളത്. രാജ്യവ്യാപകമായി രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്താണ് വൈറസ് വ്യാപനം തടയാനുള്ള നിർദ്ദേശങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.

spot_img

Related Articles

Latest news