കൊച്ചി: നാവിക സേനയും തീര സംരക്ഷണ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ എ കെ 47 തോക്കുകളും ആയിരം റൗണ്ടു വെടിയുണ്ടകളും ഹെറോയിനും കടത്തുകയായിരുന്ന മൂന്നു ബോട്ടുകള്‍ പിടികൂടി. ലക്ഷദീപിലെ മിനിക്കോയി ദ്വീപിന് 90 നോട്ടിക്കൽ മൈല്‍ അകലെ നിന്നാണ് ബോട്ടുകള്‍ ദ്വീപ് അധികൃതരുടെ സഹായത്തോടെ പിടികൂടിയത്.
നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനങ്ങള്‍ നടത്തിയ നിരീക്ഷണ പറക്കലിലാണ് സംശയാസ്പദമായ രീതിയില്‍ ഏഴു മല്‍സ്യ ബന്ധന ബോട്ടുകളെ കണ്ടെത്തിയത്. പിടി കൂടിയ ബോട്ടുകള്‍ വിശദമായ അന്വേഷണത്തിനായി കരയിലെത്തിക്കുമെന്ന് നാവിക സേന അറിയിച്ചു.