യു ജി സി , നെറ്റ് , ജെ ആർ ഫ് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

 

മാനവിക വിഷയങ്ങളില്‍ UGC NET, JRF പരീക്ഷക്ക് തയ്യാറെടുക്കുന്ന വര്‍ക്കായി ജനറല്‍ പേപ്പറിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ 11 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവയുള്‍പ്പെടെ bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 28/ 01/2021 ന് മുമ്പായി അപേക്ഷിക്കണം.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ 5 വരെ ആയിരിക്കും ക്ലാസ്സുകള്‍ ഉണ്ടാവുക.

 

spot_img

Related Articles

Latest news