അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണം ; രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്.

കൊറോണ വൈറസ് പിടിപ്പെടുമെന്ന് ഭയം കാരണം കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും, സാമൂഹിക അകലം പാലിക്കുന്നതിനായി കര്‍ഷകര്‍ കൂടാരങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കും. വിവാദപരമായ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ഈ സമരവുമായി മുന്നോട്ട് പോകുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി ദില്ലി അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങല്‍ക്കെതിരെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരം ചെയ്യുന്നു. കര്‍ഷകരെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.

ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം പഞ്ചാബില്‍ നിന്നുള്ള 112 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ദില്ലിയിലെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ ഉപരോധസമരം ആരംഭിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

spot_img

Related Articles

Latest news