തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച സൗജന്യ ഭക്ഷണകിറ്റ് വിതരണത്തെ പ്രതിരോധിക്കാൻ അതിലും വലിയ കിറ്റ് വാഗ്‌ദാനവുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് പത്രിക.
സൗജന്യ കിറ്റ് തട്ടിപ്പാണെന്നും കേന്ദ്രസർക്കാരിന്റെ സൗജന്യമാണെന്നുമുള്ള പ്രചാരണം കൊഴുക്കുന്നതിനിടയിൽ ഇത്തരം ഒരു വാഗ്‌ദാനം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമോ എന്നാണ് ആശങ്ക. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകുമെന്നാണ് പ്രകടന പത്രികയിൽ ഊന്നി പറഞ്ഞ പ്രധാന വാഗ്‌ദാനം . സൗജന്യ ഭക്ഷ്യകിറ്റ് നന്നായി ജനം സ്വീകരിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ തയ്യാറായത്. ഐശര്യപൂർണമായ കേരളത്തിന്റെ സൃഷ്ടിക്കു ഊന്നൽ നൽകുന്നതാണ് മറ്റു വാഗ്‌ദാനങ്ങൾ.