പ്ളേ ഫോർ ഹെൽത്ത് പദ്ധതി ഉദ്‌ഘാടനം ചെയ്തു

 

ആരോഗ്യമുള്ള പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കായിക വകുപ്പ് ആവിഷ്‌ക്കരിച്ച വിനോദ – കായിക പദ്ധതി പ്ലേ ഫോര്‍ ഹെല്‍ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു . കണ്ണൂര്‍ തളാപ്പ് ഗവണ്‍മെന്റ് മിക്‌സഡ് യുപി സ്‌കൂളിലില്‍ ആയിരുന്നു പരിപാടി . പ്രൈമറി വിഭാഗം കുട്ടികളെ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തില്‍ 25 സ്‌കൂളുകളിലാണ് പ്രാവര്‍ത്തികമാവുന്നത്.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിനോദപ്രദമായ കളികളില്‍ ഏര്‍പ്പെടാന്‍ ഉതകുന്ന കളിയുപകരണങ്ങള്‍ ഇന്‍ഡോര്‍ ആയും ഔട്ട്‌ഡോറായും സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുള്‍പ്പെടുന്ന കളിയുപകരണങ്ങള്‍ കുട്ടികളെ കായിക വിദ്യാഭ്യാസത്തിലേക്ക് സ്വാഭാവികമായും ആകര്‍ഷിക്കും. കുട്ടികളില്‍ മാനസിക-ശാരിരികാരോഗ്യം വളര്‍ത്തുന്നതിനൊപ്പം കായിക ഇനങ്ങളോടുള്ള സ്വാഭാവിക താത്പര്യം തിരിച്ചറിയാനും ഇത് സഹായിക്കും.

കായികാധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ , മറ്റ് അധ്യാപകര്‍ക്ക് തന്നെ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.

spot_img

Related Articles

Latest news